വളരെ വളരെ പണ്ടാണ്...
തിയ്യുടെ ചൂടേറ്റ് ഓടിപ്പോയ മ്രഗം
പിന്നൊരിക്കലും
തിയ്യുടെ ചാരത്തു വന്നില്ല!
പാറിപ്പോയ പക്ഷിയും
തിയ്യുടെ അടുത്തു വന്നില്ല!
തീ കൊണ്ടു പൊള്ളിയ
അവനും അവളുമാവട്ടെ
തീയ്യെ വിട്ട്കന്നില്ല;
തീയ്യണച്ചുമില്ല.
വെന്ത ചാരത്തിൽ
വെന്തുകിടന്നതിന്റെ രുചി
അവർ പങ്കുവച്ചു.
തീ പിടിപ്പിച്ച രുചി!
അറിവിന്റെ രുചീ!
അവനും അവളും
പക്ഷികളല്ലായിരുന്നു...
മ്രഗങ്ങളല്ലായിരുന്നു...
അവരായിരുന്നു മനുഷ്യർ.
............................ജനു
2009 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച
2009 ജൂൺ 4, വ്യാഴാഴ്‌ച
2009 ജൂൺ 1, തിങ്കളാഴ്‌ച
2009 ഏപ്രിൽ 3, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
