ജാലകം

2010 ഡിസംബർ 5, ഞായറാഴ്‌ച

ഉണ്മ

കറന്റ് പോയപ്പോൾ
കുട്ടി ചോദിച്ചു:
“അമ്മേ ഞാനെവിടെയാ?”
“എന്റൂടെണ്ട് ബാവേ..”
“ന്റമ്മ ല്യാണ്ടായേ......”
കുട്ടി നിലവിളിച്ചു

2010 നവംബർ 26, വെള്ളിയാഴ്‌ച

ഇല്ല; നമുക്കു തെറ്റില്ല..
അവർ സർക്കസ് കലാകാർന്മാരാണ്. കത്തിയേറാണ് അവരുടെ ഇനം.
ഒരു ബോർഡ്. അതിനുമുമ്പിൽ നെഞ്ചുവിരിച്ച് ഒരാൾ നിൽക്കും. മറ്റേയാൾ കണ്ണുകെട്ടി ആദ്യത്തെയാളുടെ
നേരെ കത്തിയെറിയും. ഓരോ ഏറിനുമുമ്പും കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കും. പ്രാർത്തിക്കും
കത്തി ആ മനുഷ്യന്റെ നെഞ്ചിൽ തറക്കരുതേ..
അങ്ങനെ തന്നെയാണു സംഭവിക്കുക. കത്തി അയാളുടെ നെഞ്ചിലോ ദേഹത്തോ തട്ടാതെ ബോർഡിലെ
ഇത്തിരി സ്തലത്തുപോയി തറ്യ്ക്കും. പ്രദർശനം കശ്ഴിയുമ്പോൾ കത്തിയെറിഞ്ഞ മനുഷ്യനും നെഞ്ചുവിരിച്ചു കാത്തുനിന്ന മനുഷ്യനും പരസ്പ്പരം കെട്ടിപ്പിടിക്കും. കാണികൾ ആഹ്ലാദത്തൊടെ ആരവം മുഴക്കും.
സർക്കസ് തുടരുന്നതിനിടെ നഗർത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
കൊല, കൊള്ളിവെയ്പ്... രണ്ടുമതക്കർ തമ്മിലാണ്....
ഒരുപാടാളുകൾ മരിച്ചു. ഒരുപാടു കുടുംബങ്ങൾ അനാധരായി... കെട്ടിടങ്ങൾ കത്തി; തല്ലിയുടച്ചു..
നഗരം നിശ്ചലമായി; സർക്കസ്സും..
ഒടുവിൽ, പോലീസും സർക്കാരും സാമൂഹ്യപ്രവാർത്തകരും രാഷ്ട്രീയക്കാരും മറ്റുജനങ്ങളും ചേർന്ന്
കലാപം ശമിപ്പിച്ചു. എല്ലാവർക്കും ആശ്വാസമായി; സമാധാനവും. എങ്കിലും പലരുടെയുള്ളിലും
മുറിവുകൾ ബാക്കിയായി.
സർക്കസ് വീണ്ടും പ്രദർശനമാരംഭിച്ചു.
ആവേശകരമായ കത്തിയേറ്..
കളിക്കാർ തയ്യാറായി.
ബോർഡിൽ നെഞ്ചുവിരിച്ചുനിന്നയാൾക്ക് പെട്ടെന്നോരോർമ: കൂട്ടുകാരൻ എതിർമതക്കാരനാണ്..
കത്തി കയ്യിലെടുക്കുമ്പോൾ മറ്റേയാളും ചിന്തിച്ചു: ഇവന്റെ മതക്കാർ ഞങ്ങളുടെ എത്രപേരെയാണു
കൊന്നത്... പകരം വീട്ടാൻ ഇതാ ഒരവസരം.
കണ്ണുകൾ മൂടിക്കെട്ടി അയാൾ എറിയാൻ തയ്യാറായി. കൂട്ടുകാർന്റെ നെഞ്ചുതന്നെ ലക്ഷ്യംവച്ച് അയാൾ
കത്തിയെറിഞ്ഞു.
ഒരിഞ്ചിന്റെ വ്യത്യാസം, കത്തി ബോർഡിൽ ചെന്നു തറച്ചു..!
പകയോടെ അയാൾ എറിഞ്ഞ മുഴുവൻ കത്തിയും ബോർഡിലാണു തറച്ചത്.
പ്രദർശനം കഴിഞ്ഞു. പതിവുപോലെ കെട്ടിപ്പിടിക്കുമ്പോൾ കത്തിയേറുകാരൻ വിതുമ്പി. മറ്റേയാൾ
സമാധാനിപ്പിച്ചു: “നമുക്ക് കലയും പ്രതിഭയുമാണു വലുത്. അതിലൂടെയാണ് നമ്മൾ മനുഷ്യത്വം കാട്ടുന്നത്. അതിനോട് മറ്റൊന്നുവച്ചും നമുക്ക് സന്ധി ചെയ്യാനാവില്ല..”
അവർ പ്രസ്പരം പുണർന്നു.

2010 ഒക്‌ടോബർ 5, ചൊവ്വാഴ്ച

കാരണം
വിധിച്ചത് കൊയ്തോളൂ
വിതച്ചത് മറന്നോളൂ
വിത വേണ്ടല്ലോ, വിധിക്ക്
വിധിപോലെ വിതയ്ക്കാമിനി....
കോട+അതി കോടതി
കോടമൂടിയ ന്യായവിധി
അ! യോദ്ധ്യമില്ലായിനിയിനി
കോട കെട്ടിയ വിധി മതി.

2010 സെപ്റ്റംബർ 1, ബുധനാഴ്‌ച

കാത്തിരിപ്പ്
മഴയുടെ നൂലിഴകൾ
മരത്തിന്റെ വിരലുകളിൽ
കോർത്ത്,
മഴവിൽ തുളുംബും മണികൾ..
‘ഇതെന്റെ മനസ്സ്’- മരം ചൊല്ലി;
‘ഞാനിതു തുറന്നുവെക്കുന്നൂ’
മഴ നിന്നു,
മരം പെയ്തു.
മാണ്ണിന്റെ മനസ്സു കുളിർന്നു.
മഴ പോയി!
വരാതെ പോയി.
പെയ്യാനൊരു മനസ്സും
നിരമുള്ള ഹ് റുദയവുമായി
മരം കാത്തു,
ഒരു മ്ഴയെ,
ഒരു ചറ്റൽമഴയെ.....!

2010 ഓഗസ്റ്റ് 1, ഞായറാഴ്‌ച

വസ്ത്രം
അതൊരു വല്ലാത്ത പ്രലോഭനമായിരുന്നു.
ഒരു തുടുത്തപഴം വച്ചുനീട്ടിയാണ് സർപ്പം പ്രലോഭിപ്പിച്ചത്. നന്മതിന്മകളുടെ വ് റ്ക്ഷത്തിലെ
വിലക്കപ്പെട്ട കനി.
എന്നിട്ടും ഹവ്വ അതു ഭുജിച്ചു. ആദവും ഭുജിച്ചു. നാളിതുവരെ ആഹരിച്ച ഫലങ്ങൾക്കൊന്നുമില്ലത്ത
രുചിയും അനുഭൂതിയും.
ആദ്യത്തെ സ്വർഗീയാനുഭൂതി.
ശേഷം, ആദവും ഹൌവ്വയും നിർവ് റിതിയിൽ തളർന്നുകിടന്നു. കണ്ണടച്ചു മയങ്ങി...
ഏതൻ തോട്ടം ചന്ദ്രപ്രഭയിൽ കുലിച്ചിരുന്നു...
ആദ്യം കന്നു തുറന്നതു ആദം. അവൻ ഹൌവ്വയെ നോക്കിയാറെ....
അവളെ തട്ടിയുണർത്തി അവൻ മൊഴിഞ്ഞു:
“പ്രിയേ, നീ നഗ്നനാണ്.”
“പ്രിയനേ, നീയും നഗ്നനാണ്!“
നഗ്നതയുടെ വെളിച്ചം അവരുടെ കണ്ണിൽ കത്തി നിന്നു.
“എനിക്കു നാണമാവുന്നു.”
“എനിക്കും നാണമാവുന്നു..”
അത്തിമരത്തിലെ പച്ചയിലകൾ തുന്നിച്ചേർത്തു ആദം നഗ്നത മറച്ചു. ഹൌവ്വയും
അപ്രകാരം ചെയ്തു.
“നമ്മൾ വസ്ത്രം ധരിച്ചിരിക്കുന്നു..!“
“നമ്മൾക്ക് സംസ്ക്കാരം കയ്‌വന്നിരിക്കുന്നു..!“
അത്തിമരത്തിൽനിന്നു സർപ്പം താഴേക്കിഴഞ്ഞു.
“ഏതൻ തോട്ടം ഉപേക്ഷിച്ചു പുറത്തു വരൂ. നിങ്ങളെ ഞാൻ മരവുരികളുടെ ഉത്തമ വസ്ത്രം
ധരിപ്പിക്കാം.”
അനന്തരം സർപ്പം ഇഴഞ്ഞ് പുറ്ത്തേക്കു വഴി കാട്ടി.

2010 ജൂലൈ 27, ചൊവ്വാഴ്ച

അത്....

അറ്റുപോവുന്ന നൂലിലെ
വജ്രത്തിലക്കം..
വേനലിൽ ഉങ്ങുന്ന
തൺൽമരം..
പച്ചപ്പിൽ ഉറയൂരുന്ന
മനസ്സിലെ പുളപ്പ്...
പളുങ്കുപാത്ര്ത്തിൽ
ആകാരം കൊള്ളുന്ന
ജലമർമ്മരം..
മായ്ച്ച് എഴുതാവുന്ന
മണലെഴുത്ത്,
സൌഹ് റുതം.

2010 ജൂലൈ 19, തിങ്കളാഴ്‌ച

പടച്ചവനു ഭ്രാന്തുപിടിക്കല്ലേ.......!
പടച്ചവനു ‘നായിന്റെമോനെ..’
എന്നുവിളിക്കാൻ
ഭ്രന്തനെ ആകാവൂ..
മുഹമ്മദ് ആയിക്കൂടാ
എന്നറിയാതെ ഒരു പാവം ജോസഫ്..
തച്ചൻ തച്ചുകൂട്ടിയാ മതി,
തോറ്റിയെടുക്കരുതെന്നു
‘പട’വാളെടുക്കുന്നു ചിലർ.
പാവം പടച്ചവൻ..
ആരെയിനി വിളിക്കും,
‘ഭ്രാന്താ..’

2010 മേയ് 24, തിങ്കളാഴ്‌ച

വീട്
ചുമരിനും മേൽ‌പ്പുരയ്ക്കും ഉള്ളിൽ
സ്നേഹത്തിന്റെ അടുക്കള...
നന്മകളുടെ പാചകം
പാര്സ്പര്യതിന്റെ ഭോജനം
വീടിത്തീരത്തതൊക്കെയും
കൂടുകൂട്ടുന്ന തണൽമരം
കയ്യെത്തിപ്പിടിക്കാവുന്ന
ഹരിതനികുഞ്ജം

2010 മേയ് 3, തിങ്കളാഴ്‌ച

മറന്നുപോയ വിലാസങ്ങളുടെ
in boxകളിൽനിന്നും
പഴയ കത്തുകൾ
തിരിച്ചുപോവുന്നു
നോട known എന്ന
തപാൽ കുറിപ്പോടെ
അവയത്രയും
മടങ്ങിവരുന്നു....

2010 ഏപ്രിൽ 27, ചൊവ്വാഴ്ച

നിദ്രാടകന്റെ സത്യം
കിനാവിലാണ് താങ്കൾ

അല്ല, നിദ്രാടകൻ നിഷേധിച്ചു.
മരണത്തിന്റെ ശീതക്കാറ്റിലെ
ബോധതിന്റെ ചൂരിലണു ഞാൻ