വസ്ത്രം
അതൊരു വല്ലാത്ത പ്രലോഭനമായിരുന്നു.
ഒരു തുടുത്തപഴം വച്ചുനീട്ടിയാണ് സർപ്പം പ്രലോഭിപ്പിച്ചത്. നന്മതിന്മകളുടെ വ് റ്ക്ഷത്തിലെ
വിലക്കപ്പെട്ട കനി.
എന്നിട്ടും ഹവ്വ അതു ഭുജിച്ചു. ആദവും ഭുജിച്ചു. നാളിതുവരെ ആഹരിച്ച ഫലങ്ങൾക്കൊന്നുമില്ലത്ത
രുചിയും അനുഭൂതിയും.
ആദ്യത്തെ സ്വർഗീയാനുഭൂതി.
ശേഷം, ആദവും ഹൌവ്വയും നിർവ് റിതിയിൽ തളർന്നുകിടന്നു. കണ്ണടച്ചു മയങ്ങി...
ഏതൻ തോട്ടം ചന്ദ്രപ്രഭയിൽ കുലിച്ചിരുന്നു...
ആദ്യം കന്നു തുറന്നതു ആദം. അവൻ ഹൌവ്വയെ നോക്കിയാറെ....
അവളെ തട്ടിയുണർത്തി അവൻ മൊഴിഞ്ഞു:
“പ്രിയേ, നീ നഗ്നനാണ്.”
“പ്രിയനേ, നീയും നഗ്നനാണ്!“
നഗ്നതയുടെ വെളിച്ചം അവരുടെ കണ്ണിൽ കത്തി നിന്നു.
“എനിക്കു നാണമാവുന്നു.”
“എനിക്കും നാണമാവുന്നു..”
അത്തിമരത്തിലെ പച്ചയിലകൾ തുന്നിച്ചേർത്തു ആദം നഗ്നത മറച്ചു. ഹൌവ്വയും
അപ്രകാരം ചെയ്തു.
“നമ്മൾ വസ്ത്രം ധരിച്ചിരിക്കുന്നു..!“
“നമ്മൾക്ക് സംസ്ക്കാരം കയ്‌വന്നിരിക്കുന്നു..!“
അത്തിമരത്തിൽനിന്നു സർപ്പം താഴേക്കിഴഞ്ഞു.
“ഏതൻ തോട്ടം ഉപേക്ഷിച്ചു പുറത്തു വരൂ. നിങ്ങളെ ഞാൻ മരവുരികളുടെ ഉത്തമ വസ്ത്രം
ധരിപ്പിക്കാം.”
അനന്തരം സർപ്പം ഇഴഞ്ഞ് പുറ്ത്തേക്കു വഴി കാട്ടി.