ഇല്ല; നമുക്കു തെറ്റില്ല..
അവർ സർക്കസ് കലാകാർന്മാരാണ്. കത്തിയേറാണ് അവരുടെ ഇനം.
ഒരു ബോർഡ്. അതിനുമുമ്പിൽ നെഞ്ചുവിരിച്ച് ഒരാൾ നിൽക്കും. മറ്റേയാൾ കണ്ണുകെട്ടി ആദ്യത്തെയാളുടെ
നേരെ കത്തിയെറിയും. ഓരോ ഏറിനുമുമ്പും കാണികൾ ശ്വാസമടക്കിപ്പിടിച്ചിരിക്കും. പ്രാർത്തിക്കും
കത്തി ആ മനുഷ്യന്റെ നെഞ്ചിൽ തറക്കരുതേ..
അങ്ങനെ തന്നെയാണു സംഭവിക്കുക. കത്തി അയാളുടെ നെഞ്ചിലോ ദേഹത്തോ തട്ടാതെ ബോർഡിലെ
ഇത്തിരി സ്തലത്തുപോയി തറ്യ്ക്കും. പ്രദർശനം കശ്ഴിയുമ്പോൾ കത്തിയെറിഞ്ഞ മനുഷ്യനും നെഞ്ചുവിരിച്ചു കാത്തുനിന്ന മനുഷ്യനും പരസ്പ്പരം കെട്ടിപ്പിടിക്കും. കാണികൾ ആഹ്ലാദത്തൊടെ ആരവം മുഴക്കും.
സർക്കസ് തുടരുന്നതിനിടെ നഗർത്തിൽ കലാപം പൊട്ടിപ്പുറപ്പെട്ടു.
കൊല, കൊള്ളിവെയ്പ്... രണ്ടുമതക്കർ തമ്മിലാണ്....
ഒരുപാടാളുകൾ മരിച്ചു. ഒരുപാടു കുടുംബങ്ങൾ അനാധരായി... കെട്ടിടങ്ങൾ കത്തി; തല്ലിയുടച്ചു..
നഗരം നിശ്ചലമായി; സർക്കസ്സും..
ഒടുവിൽ, പോലീസും സർക്കാരും സാമൂഹ്യപ്രവാർത്തകരും രാഷ്ട്രീയക്കാരും മറ്റുജനങ്ങളും ചേർന്ന്
കലാപം ശമിപ്പിച്ചു. എല്ലാവർക്കും ആശ്വാസമായി; സമാധാനവും. എങ്കിലും പലരുടെയുള്ളിലും
മുറിവുകൾ ബാക്കിയായി.
സർക്കസ് വീണ്ടും പ്രദർശനമാരംഭിച്ചു.
ആവേശകരമായ കത്തിയേറ്..
കളിക്കാർ തയ്യാറായി.
ബോർഡിൽ നെഞ്ചുവിരിച്ചുനിന്നയാൾക്ക് പെട്ടെന്നോരോർമ: കൂട്ടുകാരൻ എതിർമതക്കാരനാണ്..
കത്തി കയ്യിലെടുക്കുമ്പോൾ മറ്റേയാളും ചിന്തിച്ചു: ഇവന്റെ മതക്കാർ ഞങ്ങളുടെ എത്രപേരെയാണു
കൊന്നത്... പകരം വീട്ടാൻ ഇതാ ഒരവസരം.
കണ്ണുകൾ മൂടിക്കെട്ടി അയാൾ എറിയാൻ തയ്യാറായി. കൂട്ടുകാർന്റെ നെഞ്ചുതന്നെ ലക്ഷ്യംവച്ച് അയാൾ
കത്തിയെറിഞ്ഞു.
ഒരിഞ്ചിന്റെ വ്യത്യാസം, കത്തി ബോർഡിൽ ചെന്നു തറച്ചു..!
പകയോടെ അയാൾ എറിഞ്ഞ മുഴുവൻ കത്തിയും ബോർഡിലാണു തറച്ചത്.
പ്രദർശനം കഴിഞ്ഞു. പതിവുപോലെ കെട്ടിപ്പിടിക്കുമ്പോൾ കത്തിയേറുകാരൻ വിതുമ്പി. മറ്റേയാൾ
സമാധാനിപ്പിച്ചു: “നമുക്ക് കലയും പ്രതിഭയുമാണു വലുത്. അതിലൂടെയാണ് നമ്മൾ മനുഷ്യത്വം കാട്ടുന്നത്. അതിനോട് മറ്റൊന്നുവച്ചും നമുക്ക് സന്ധി ചെയ്യാനാവില്ല..”
അവർ പ്രസ്പരം പുണർന്നു.