ജാലകം

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

സൌമ്യ ചേച്ചി പറയുന്നു...
നിങ്ങളെന്തിനാണ്
എന്നെ
ആളില്ലാത്ത തീവണ്ടി മുറിയില്‍
ഒറ്റയ്ക്കിരുത്തിയത്?
ഒഴിഞ്ഞ തീവണ്ടിമുറിയുടെ
ഇരുട്ടില്‍
എന്റെ നിലവിളികള്‍ എന്തേ
നിങ്ങളാരും
കേള്‍ക്കാതെ പോയത്?
ഞാന്‍
നിങ്ങളില്‍ ഒരാളായിരുന്നു
മകള്‍.. ചേച്ചി.. കുഞ്ഞനിയത്തി..
മനസ്സില്നിറയെ
എനിക്ക് സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു..
ചെയ്യാന്‍ ഒത്തിരി
ബാക്കിയുണ്ടായിരുന്നു..
പക്ഷെ.....

ക്ലാസ്സിലായാലും,
കളിയിടങ്ങളിലും നിരത്തിലും
ബസ്സിലും തീവണ്ടിയിലും ആയാലും
കുഞ്ഞനിയന്മാരെ,
ഞങ്ങള്‍
പെണ്‍കുട്ടികളെ
വേറെയിരുതരുത്
മനസ്സില്‍നിന്നു മാട്ടിയിരുത്തരുത്.
നിങ്ങളിലൊരാളായി,
നിങ്ങള്‍ക്കൊപ്പം,
ഞങ്ങളും..