ജാലകം

2011, മേയ് 1, ഞായറാഴ്‌ച

ഭുതത്തെ ചെപ്പിലടയ്ക്കണം

വലയില്‍ കുടുങ്ങിയ ചെപ്പ്
മുക്കുവന്‍ തുറന്നത് കൌതുകം കൊണ്ടാണ്.
അതില്‍ നിന്ന്‍ ഉയര്‍ന്ന പുക വലുതായി വലുതായി വലിയൊരു ഭുതമായി.
ഭുതത്തിനു തിന്നാന്‍ ആഗ്രഹം ചെപ്പു തുറന്നു അതിനെ പുറത്തുവിട്ട മുക്കുവനെയും..!
അന്തിച്ചു നിന്ന മുക്കുവന് ഭുതത്തില്‍നിന്നു രക്ഷപ്പെടാതെ വയ്യ ..
മരിക്കരുത്‌.... അതിനെന്താ വഴി...?
ജീവിതത്തിനും മരണത്തിനും ഇടയില്‍ നില്‍ക്കുമ്പോള്‍ മനുഷ്യന്റെ ബുദ്ധി ഉണരുകതന്നെ ചെയ്യും.
മുക്കുവന്റെ ബുദ്ധിയിലും രക്ഷാമാര്‍ഗം തെളിഞ്ഞു.
ഇത്രയും ഭീമനായ ഭുതം എങ്ങനെ ഇത്രയ്ക് ചെറുതായ ചെപ്പില്‍ ഒതുങ്ങി? കൊല്ലും മുന്പ് അതൊന്നു
കാണിച്ചു തരാമോ ഭുതമേ?
സൂത്രം ഫലിച്ചു. ഭുതം ചെപ്പില്‍ പുകയായി കയറികൂടി.
മുക്കുവന്‍ ചെപ്പടച്ചു. എന്നിട്ട് കടലിലേക്ക് വലിച്ച് ഒരേറു കൊടുത്തു.
അങ്ങനെ മുക്കുവന്‍ രക്ഷപ്പെട്ടു.
ഭുതം ആക്രമിക്കുമായിരുന്ന മനുഷ്യര്‍ മുഴുവന്‍ രക്ഷപ്പെട്ടു..
ഇത് കഥ..
എന്നാല്‍ കഥയല്ലാത്ത മറ്റൊരു കഥയിലാണ് അറിഞ്ഞോ അറിയാതെയോ ഒരു ഭുതം
മാനവരാശിയെ വിഴുങ്ങാന്‍ വന്നത്.
ഭുതമാണ് എന്ടോസള്‍ഫാന്‍ ...!
ലോകം മുഴുവന്‍ ഭുതം മരണം വിതച്ചു.
നമ്മുടെ കാസറഗോഡ് ജില്ലയില്‍ മാത്രം നാനുറില്‍ അധികം പേര്‍ മരിച്ചു.
അതില്‍ ഏറെപ്പേര്‍ അംഗ വൈകല്യങ്ങളുമായി കഷ്ടപ്പെടുന്നു..
കൃഷിയെ ഉപദ്രവിക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ തുറന്നുവിട്ട ഭുതം അങ്ങനെ മനുഷ്യനെ കൊന്നുകൊണ്ടിരിക്കുന്നു...!
പക്ഷേ..
നമ്മുടെ രാജ്യം ഭരിക്കുന്ന ആളുകള്‍ക്ക് മനുഷ്യരോട് അല്ലാ, ഭുതത്തെ സൃഷ്ടിച് പോറ്റിവളര്‍ത്തുന്നവരോടാണ് ഇഷ്ടം.
ഭുതത്തെ ചെപ്പിലടയ്ക്കാന്‍ അവര്‍ തയ്യാറല്ല...!
പക്ഷേ...,
ലോകരാജ്യങ്ങള്‍ ഭുതത്തെ ചെപ്പിലടയ്കാന്‍ ഉറച്ചിരിക്കുന്നു.
അതൊരു വിജയമാണ്. ദുഷ്ട മനസുകള്‍ക്ക് എതിരെ മാനവരാശി നേടിയ വിജയം...
നമുക്കെല്ലാം അഭിമാനിക്കാവുന്ന വിജയം..
എന്നാല്‍, ലോകം വേണ്ട എന്ന്‍ ഉറപ്പിച്ച്പ്പോഴും അഞ്ചു വര്ഷം മുതല്‍ പത്തു വര്ഷം വരെ കാലം
ഇരുപതിമൂന്നു ഇനം കൃഷികള്‍ക്ക് വിഷം തളിക്കാന്‍ ഉള്ള ഇളവും നേടിയാണ്‌ നമ്മുടെ രാജ്യം ഭരിക്കുന്നവര്‍ നില്‍ക്കുന്നത്..
അക്കൂട്ടതില് നമ്മള്‍ നിത്യവും കറിവെച്ച് കൂട്ടുന്ന ചില പച്ചക്കറികളും ഉണ്ട്.
പേടിയാവുന്നില്ലേ...?
പേടിക്കരുത്...നമുക്ക് പൊരുതണം...
എന്ടോസള്‍ഫാന്‍ എന്ന ഭുതത്തെ എന്നന്നേക്കുമായി ചെപ്പിലടയ്കാന്‍ നമ്മള്‍ പരസ്പരം കൈ കോര്‍ക്കണം.
പോരുതിജയിക്കുന്നവരെ..,
അന്തിമ വിജയം നേടുംവരെ ഞങ്ങള്‍ കൂടെയുണ്ട്...

അഭിപ്രായങ്ങളൊന്നുമില്ല: